ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെസിഎയുടെ പുതിയ ജോയിന്റ് സെക്രട്ടറിയാണ് ബിനീഷ്. നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തുടരും.
പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് കെസിഎ പത്ര കുറിപ്പില്‍ അറിയിച്ചു.
വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുള്‍ റഹിമാന്‍ ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കൗണ്‍സിലറായി സതീശനെ നിയമിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.